മാന്നാനത്ത് മൊബൈല്‍ ടവറിന് മുകളില്‍ കയറിയ ആള്‍ പരിഭ്രാന്തി പരത്തി. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മാന്നാനം ഷാപ്പുപടിയ്ക്ക് സമീപത്തെ ജനവാസ കേന്ദ്രത്തിലുള്ള ടവറിലാണ് ഇടുക്കി മാമലക്കണ്ടം സ്വദേശിയായ ഷിബു കയറിയത്. ഇയാള്‍ നാളുകളായി മാന്നാനത്തും സമീപപ്രദേശങ്ങളിലും മരംവെട്ടും മറ്റുജോലികളുമായി കഴിഞ്ഞുവരുന്നയാളാണ്. സമീപവാസികളായ വീട്ടമ്മമാര്‍ പണം നല്കാമെന്ന് പറഞ്ഞിട്ടും ഇറങ്ങാന്‍ കൂട്ടാക്കാതിരുന്നതോടെ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. കോട്ടയം ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ കുര്യാക്കോസ്, ഗാന്ധിനഗര്‍ എസ് എച്ച്. ഒ ഷിജി എന്നിവരുടെ ഫയര്‍ഫോഴ്‌സ് സംഘവും പോലീസ് സംഘവും സ്ഥലത്തെത്തി. ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഇയാള്‍ പിന്നീട് താഴെയിറങ്ങി. സംഭവമറിഞ്ഞ് 100 കണക്കിനാളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്.





0 Comments