അതിരമ്പുഴ കാരിസ്ഭവന്‍ ധ്യാന കേന്ദ്രത്തിന്റെ സ്ഥാപകനും, കാത്തലിക് കരിസ്മാറ്റിക് നവോത്ഥാന മുന്നേറ്റത്തിന്റെ ആദ്യകാല നായകരിലൊരാളുമായ ഫാ.ജെയിംസ് മഞ്ഞാക്കലിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷം നടന്നു. MSFS സൗത്ത് വെസ്റ്റ് ഇന്‍ഡ്യ പ്രൊവിന്‍ഷ്യല്‍ ഫാ. തോമസ് കളരിപ്പറമ്പില്‍ സന്ദേശം നല്‍കി. കാരിസ്ഭവന്‍ സുപ്പീരിയര്‍ ഫാ.കുര്യന്‍ കാരിക്കല്‍, ഡയറക്ടര്‍ ഫാ.ബിജില്‍ ചക്യത്ത്, വിജയപുരം രൂപതാ ചാന്‍സിലര്‍ ഫാ. ജോസ് നവാസ്, ഒപ്പം MSFS സഭാംഗങ്ങളും നിരവധി വൈദീകരും സഹകാര്‍മ്മികത്വം വഹിച്ചു. വിജയപുരം രൂപാതാദ്ധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ തെക്കത്തചേരില്‍ ആശീര്‍വാദം നല്‍കി, മഞ്ഞാക്കലച്ചനെ വേദിയില്‍ ആദരിച്ചു. സുറിയാനി യാക്കോബായ ഇടുക്കി ഭദ്രാസനത്തിലെ ഫീലക്‌സിനോസ് മാര്‍ സക്കറിയാസ് മെത്രാപ്പോലീത്ത തന്റെ ആത്മീയഗുരുവായ ജെയിംസച്ചന് ആശംസകളറിയിച്ചു. തുടര്‍ന്ന് കാരിസ്ഭവന്‍ സുപ്പീരിയര്‍ ആശംസകളര്‍പ്പിച്ച് ഉപഹാരം നല്‍കി ആദരിച്ചു. ഫാ ജോസ് പറപ്പള്ളി, പാറേല്‍പ്പള്ളി വികാരി ഫാ ജോഫി, ഫാ ജിജോ മഞ്ഞാക്കല്‍, കാരിസ് മരിയന്‍ മെയിഡ്‌സ് സുപ്പീരിയര്‍ ജനറല്‍ സി. സിസിലി ജോസഫ് , മിസ് ഗാബി ഡോ. ജോര്‍ജ്ജ് മാത്യു, ബ്രദര്‍ ബെന്നി പാലിയില്‍ എന്നിവര്‍ അനുമോദനങ്ങളും ആശംസകളുമറിയിച്ചു. ജര്‍മനി, പോര്‍ച്ചുഗല്‍ , പോളണ്ട്, ഓസ്ട്രിയ, സീ ഷെല്‍സ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരും അനുമോദന ചടങ്ങില്‍ പങ്കെടുത്തു.





0 Comments