Breaking...

9/recent/ticker-posts

Header Ads Widget

ഡോ.വന്ദന ദാസിന്റെ കൊലപാതകത്തില്‍ എന്‍.ജി.ഒ. അസോസിയേഷന്‍ പ്രതിഷേധിച്ചു



ഡോ.വന്ദന ദാസിന്റെ കൊലപാതകത്തില്‍  എന്‍.ജി.ഒ. അസോസിയേഷന്‍ പ്രതിഷേധിച്ചു.  എന്‍.ജി.ഒ. അസോസിയേഷന്‍ ഏറ്റുമാനൂര്‍ ബ്രാഞ്ച് പ്രസിഡന്റ് പ്രദീഷ് കുമാര്‍ കെ.സി യുടെ നേത്യത്വത്തില്‍ നടന്ന പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് സതീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍മാരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഫലപ്രദമായ നിയമ നിര്‍മ്മാണ നടപടികള്‍ അടിയന്തിരമായി സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും ഇത്തരം സാഹചര്യത്തില്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ജില്ലാ സെക്രട്ടറി സോജോ തോമസ്, സംസ്ഥാന കമ്മറ്റിയംഗം ജി.ആര്‍. സന്തോഷ് കുമാര്‍ , ജില്ല വൈസ് പ്രസിഡന്റ് അനൂപ് പ്രാപ്പുഴ , സംസ്ഥാന കൗണ്‍സില്‍ അംഗം നിസ്സാമുദ്ദീന്‍ ഇ, ബ്രാഞ്ച് സെക്രട്ടറി അരുണ്‍ കുമാര്‍ ബ്രാഞ്ച് ട്രഷറര്‍ വിജിമോള്‍ , വൈസ് പ്രസിഡന്റ് അബ്ദുള്‍ മനാഫ് തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments