Breaking...

9/recent/ticker-posts

Header Ads Widget

ആണ്ടൂര്‍ കവലയ്ക്ക് സമീപം റോഡരികിലെ ഉണങ്ങിയ മരം അപകട ഭീഷണിയാകുന്നു



ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ആണ്ടൂര്‍ കവലയ്ക്ക് സമീപം റോഡരികിലെ ഉണങ്ങിയ മരം അപകട ഭീഷണിയാകുന്നു. മരം നില്‍ക്കുന്ന പ്രധാന പാതയിലൂടെ നിരവധി വാഹനങ്ങള്‍ ആണ് കടന്നു പോകുന്നത്. ഉണങ്ങിയ മരം വാഹന യാത്രികര്‍ക്ക് അപകട ഭീഷണിയാവുകയാണ്. മരം ഉണങ്ങി ദ്രവിച്ചു നില്‍ക്കുന്നതിനാല്‍ ഇടയ്ക്കിടെ കമ്പുകള്‍ ഒടിഞ്ഞു വീഴുന്നത് അപകടത്തിന് കാരണമാകുമെന്ന് ആശങ്ക ഉയരുന്നു. കാറ്റും, മഴയും ശക്തമാകുന്ന സാഹചര്യം കണക്കിലെടുത്ത് അധികൃതര്‍ അടിയന്തിരമായി മരം മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്.




Post a Comment

0 Comments