ആറുമാനൂര്‍ വടക്കനാട്ട് കൊട്ടാരത്തില്‍ ശ്രീ ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സമാപിച്ചു. പുലിമുഖം ജഗന്നാഥ ശര്‍മ യജ്ഞാചാര്യനായിരുന്നു. ഭാഗവത സമര്‍പ്പണം, ആചാര്യ പ്രഭാഷണം എന്നിവയ്ക്കുശേഷം അവഭൃത സ്‌നാനത്തോടെയാണ് സപ്താഹ യജ്ഞം സമാപിച്ചത്. ടാപ്പുഴ ക്ഷേത്രക്കടവില്‍ അവഭൃത സ്‌നാനത്തോടനുബന്ധിച്ചു നടന്ന ഘോഷയാത്രയില്‍ നാമജപങ്ങളുമായി ഭക്തര്‍ പങ്കുചേര്‍ന്നു. മഹാപ്രസാദമൂട്ട് ,വൈകീട്ട് വിശേഷാല്‍ ദീപാരാധന ,എന്നിവയും നടന്നു. പ്രതിഷ്ഠാദിന ഉത്സവത്തോടനുബന്ധിച്ച് മേയ് 24 ബുധനാഴ്ച രാവിലെ 9 ന് കലശാഭിഷേകം നടക്കും. തന്ത്രി അരവിന്ദ വേലില്‍ സുരേഷ് നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. തിരുനടയില്‍ പറവയ്പ്, മഹാപ്രസാദമൂട്ട് എന്നിവയും നടക്കും. വൈകീട്ട് അനുഗ്രഹ പ്രഭാഷണം, വടക്കു പുറത്ത് ഗുരുതി എന്നിവയും നടക്കും. ക്ഷേത്രക്കമ്മറ്റി ഭാരവാഹികളായ വി.കെ സുരേഷ് കുമാര്‍ , ബാബു രാജേന്ദ്ര ദാസ് , എന്‍.എം സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉത്സവക്കമ്മറ്റിയും, സിനി സന്തോഷ് , ജയസുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വനിതാ സമാജവുമാണ് പ്രതിഷ്ഠാദിന മഹോത്സവ പരിപടികള്‍ക്ക് നേതൃത്വംനല്‍കുന്നത്.





0 Comments