Breaking...

9/recent/ticker-posts

Header Ads Widget

ഫാദര്‍ എബ്രഹാം കൈപ്പന്‍ പ്ലാക്കലിന്റെ ഒന്‍പതാം ചരമവാര്‍ഷികാചരണം നടന്നു.



ഫാദര്‍ എബ്രഹാം കൈപ്പന്‍ പ്ലാക്കലിന്റെ ഒന്‍പതാം ചരമവാര്‍ഷികാചരണം പാലാ ചെത്തിമറ്റം  ദൈവദാന്‍ സെന്ററില്‍ നടന്നു. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഒരു നൂറ്റാണ്ട് പിന്നിട്ട ധന്യജീവിതത്തില്‍ പതിനായിരങ്ങള്‍ക്ക് സ്നേഹസംരക്ഷണം നല്‍കിയ മഹദ് വ്യക്തിത്വമായിരുന്ന ഫാ. അബ്രാഹം കൈപ്പന്‍പ്ലാക്കല്‍ കരുണയുടെ ജീവത്തായ മുഖമായിരുന്നുവെന്ന് മോണ്‍ ജോസഫ് തടത്തില്‍ പറഞ്ഞു.  പാലാ കേന്ദ്രമായി സ്ഥാപിച്ച സ്നേഹഗിരി മിഷനറി കോണ്‍ഗ്രിഗേഷന്‍, മലയാറ്റൂരില്‍ തുടക്കമിട്ട ദൈവദാന്‍ സിസ്റ്റേഴ്സ് എന്നീ സന്യാസിനി സഭകളിലൂടെ 110-ലേറെ സ്ഥാപനങ്ങളിലായി ആയിരങ്ങള്‍ക്ക്  പുണ്യശ്ലോകന്‍ നല്‍കിയ സ്നേഹസംരക്ഷണം ഇപ്പോഴും തുടരുന്നുണ്ട്. പാലാ ളാലം സെന്റ് മേരീസ് പള്ളി വികാരി റവ ഫാ ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. കൈപ്പന്‍പ്ലാക്കലച്ചന്റെ സാമ്യമറ്റ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പിന്തുണ നല്‍കിയ വി.വി. മൈക്കിള്‍ തോട്ടുങ്കലിനെ യോഗത്തില്‍ അനുസ്മരിച്ചു. മുന്‍ മുനിസിപ്പല്‍ കമ്മീഷണര്‍  രവി പാലാ അനുസ്മരണ പ്രഭാഷണം നടത്തി. . വി.വി. മൈക്കിളിന്റെ ഛായാചിത്രം മോണ്‍ ജോസഫ് തടത്തില്‍ അനാച്ഛാദനം ചെയ്തു. മികച്ച ജീവകാരുണ്യ സ്ഥാപനത്തിനുള്ള 25000/- രൂപയും മൊമന്റോയുമടങ്ങുന്ന ഫാ. കൈപ്പന്‍പ്ലാക്കല്‍ അവാര്‍ഡ്, എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ ദൈവദാന്‍ സെന്ററിനുവേണ്ടി സിസ്റ്റര്‍ അന്ന ഡി.ഡി.എസ്. ഏറ്റുവാങ്ങി. അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജോസഫ്, ചെന്നൈ അപ്പോളോ ഹോസ്പിറ്റല്‍സ് ഓങ്കോളജിസ്റ്റ് ഡോ. ഇ.പി. ശ്രീമോന്‍, ഫാ. അബ്രാഹം കൈപ്പന്‍പ്ലാക്കല്‍ സാന്ത്വന ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. സെബാസ്റ്റ്യന്‍ നരിവേലി, പാലാ സെന്റ് തോമസ് കോളേജ് അധ്യാപകന്‍ ഡോ. അനീഷ് സിറിയക് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments