അമേരിക്കന്‍ ഫ്‌ളാഗ് ഫുട്‌ബോള്‍ കോട്ടയം ജില്ല അസോസിയേഷന്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിര്‍വഹിച്ചു. യുവാക്കള്‍ മദ്യത്തിനും, മയക്കുമരുന്നിനും അടിമപ്പെടാതെ കായിക മേഖലയിലേക്ക് കൂടുതലായി കടന്നു വരികയും അങ്ങനെ ആരോഗ്യകരമായ ഒരു ജീവിതം വാര്‍ത്തെടുക്കുകയും ചെയ്യണമെന്ന് എം.പി പറഞ്ഞു. ബോള്‍ എറിഞ്ഞു കൊടുത്തു കൊണ്ടാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. കോട്ടയം ജില്ല അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് ചാമക്കാല അധ്യക്ഷത വഹിച്ചു സ്റ്റേറ്റ് സെക്രട്ടറി തുളസി കോച്ച് രതീഷ്, കോട്ടയം ജില്ലാ സെക്രട്ടറി മാര്‍ഷല്‍ വൈസ് പ്രസിഡന്റ് ഒറിസണ്‍, ട്രഷറര്‍ അനൂപ്, ജിത്തു, ബിബിന്‍, സ്റ്റിവന്‍സ്, സജീവ്, റോണി, ജിതിന്‍ മനു, ആല്‍ബര്‍ട്ട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.





0 Comments