Breaking...

9/recent/ticker-posts

Header Ads Widget

വിസ നല്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചയാളെ അറസ്റ്റ് ചെയ്തു



ഷാര്‍ജയിലേക്ക് പോകുന്നതിന്  വിസ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചന ചെയ്തയാളെ കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാല്‍ കൂത്രപ്പള്ളി ഭാഗത്ത് തുമ്പിയില്‍ വീട്ടില്‍ സച്ചിന്‍ ജോണിനെയാണ് പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഷാര്‍ജയില്‍ ജോലി ചെയ്യുന്നതിനായി വിസ ശരിയാക്കി തരാം എന്ന് പറഞ്ഞ് കറുകച്ചാല്‍ സ്വദേശിയായ അഖിലിന്റെ കയ്യില്‍ നിന്നും 85,000 രൂപ പണമായി വാങ്ങിക്കുകയായിരുന്നു, കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിസ ശരിയാക്കി കൊടുക്കാത്തതിനാല്‍ സംശയം തോന്നിയ യുവാവ് പണം തിരികെ ചോദിക്കുകയും എന്നാല്‍ പല ഒഴിവു കഴിവുകള്‍ പറഞ്ഞ് ഇയാള്‍ പണം തിരികെനല്‍കാതിരിക്കുകയും ആയിരുന്നു. തങ്ങള്‍ വഞ്ചിക്കപ്പെട്ട് എന്ന് മനസ്സിലാക്കിയ അഖിലും കുടുംബവും പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന്  കറുകച്ചാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു. കറുകച്ചാല്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ മഹേഷ് കുമാര്‍ എസ്.ഐ മാരായ അനില്‍കുമാര്‍, അനില്‍ കെ പ്രകാശ് സി.പി.ഓ മാരായ സുരേഷ്, ഷനില്‍കുമാര്‍  എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ഹാജരാക്കി




Post a Comment

0 Comments