Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ സി.ഡി.എസിന് പ്രത്യേക ജൂറി പരാമര്‍ശ പുരസ്‌കാരം.



കുടുംബശ്രീ രജത ജൂബിലി വേളയില്‍ മികച്ച കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികളെ തെരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാനതല മത്സരത്തില്‍ കോട്ടയം ജില്ലയിലെ അതിരമ്പുഴ സി.ഡി.എസിന് പ്രത്യേക ജൂറി പരാമര്‍ശ പുരസ്‌കാരം. കുടുംബശ്രീ മിഷന്‍ നടത്തിയ മത്സരത്തില്‍ 14 ജില്ലകളില്‍നിന്ന് ഒന്നാം സ്ഥാനം നേടി . സംസ്ഥാന തലത്തിലെ തെരഞ്ഞെടുപ്പില്‍ വിജയികളെ പ്രഖ്യാപിച്ചപ്പോഴാണ് അതിരമ്പുഴ സി.ഡി.എസ് ധനമേഖലയില്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായത്. തിരുവനന്തപുരത്തു നടന്ന കുടുംബശ്രീ രജത ജൂബിലി ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പുരസ്‌കാരം കൈമാറി.




Post a Comment

0 Comments