കേരള രാഷ്ട്രിയത്തിലെ കരുത്തനായ നേതാവായിരുന്ന R ബാലകൃഷ്ണ പിള്ളയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം പാലായില്‍ നടന്നു. കേരള കോണ്‍ഗ്രസ് ബി പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെയും KTUC B കോട്ടയം ജില്ലാ കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് അനുസ്മരണ യോഗം നടന്നത്. നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ അംഗല്‍ വാടികളിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ബാഗ് വിതരണവും നടന്നു. പാലാ നഗരസഭയിലെ അംഗന്‍വാടികളിലെ 230 ഓളം കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗുകള്‍ വിതരണം ചെയ്തു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ അനുസ്മരണ സമ്മേളനം നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ബാഗ് വിതരണോദ്ഘാടനം നഗരസഭാംഗം അഡ്വ. ബിനു പുളിക്കക്കണ്ടം നിര്‍വ്വഹിച്ചു. . KCB സംസ്ഥാന ജോയിന്റ് സെകട്ടറി ഔസേപ്പച്ചന്‍ ഓടയ്ക്കല്‍ അധ്യക്ഷനായിരുന്നു കേരള കോണ്‍ഗ്രസ് B ജില്ലാ പ്രസിഡന്റ് സാജന്‍ ആലക്കളം, നിയോജക മണ്ഡലം പ്രസിഡന്റ് പ്രശാന്ത് നന്ദകുമാര്‍, KTuc B ജില്ലാ പ്രസിഡന്റ് മനോജ് മാഞ്ചേരില്‍, ജിജോ മൂഴയില്‍, ജോസുകുട്ടി പാഴൂക്കുന്നേല്‍ , ബിജോയി R, ജയപ്രകാശ് Tv, അനൂപ് G , ശിശുപാലന്‍ ,ജേക്കബ് PJ , ജിതിന്‍ മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments