ആറ്റു തീരങ്ങളില്‍ മുളന്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കിടങ്ങൂരില്‍ നടന്നു. കിടങ്ങൂര്‍ പഞ്ചായത്ത് ഹരിത കേരള മിഷന്‍ വനം വകുപ്പ തൊഴിലുറപു പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മുളന്തെ കള്‍ നട്ടു പരിപാലിക്കുന്നത്. മൂഴിക്കല്‍ കടവില്‍ മുളപരിപാലന പദ്ധതി ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ പുതമന ഉദ്ഘാടനം ചെയ്തു. സോയില്‍ സര്‍വ്വേ സതേണ്‍ റീജിയന്‍ ഡപ്യൂട്ടി ഡയറക്ടര്‍ Pരമേശ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഡോ. മേഴ്‌സി ജോണ്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമരാജു തൊഴിലുറപ് പദ്ധതി ജില്ലാ ഓഫീസര്‍ രേഖ തുടങ്ങിയവര്‍ പ്രസംഗിച്ചു. മീനച്ചിലാറിന്റെ തീരത്ത് കാവാലിപ്പുഴ ഭാഗത്ത ഹരിത കേരള മി ഷന്റെ സഹകരണത്തോടെ മുളന്തൈകള്‍ നട്ടുപിടിപ്പിച്ച് മണ്ണൊലിപ്പും മണ്ണിടിച്ചിലും പരിസ്ഥിതി ആഘാതവും തടയുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് മുളന്തൈ നട്ടുപിടിപ്പിക്കുന്നത്. കുമ്മണ്ണൂര്‍ ചേര്‍പ്പുങ്കല്‍ ചെമ്പ്‌ലാവ് ഭാഗങ്ങളിലും മുളന്തൈകള്‍ നട്ടുപിടിപ്പിക്കും.





0 Comments