കേരള വ്യാപാരി വ്യവസായി സമിതിയുടെ പതിനാന്നാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ബുധനാഴ്ച പതാക ദിനാചരണം നടന്നു. ഏറ്റുമാനൂര്‍ ടൗണ്‍, വെസ്റ്റ്, മാര്‍ക്കറ്റ് യൂണിറ്റുകളുടെ അഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ ജംഗ്ഷനില്‍ രാവിലെ 9.30 ന് പതാക ഉയര്‍ത്തി. സംസ്ഥാന സമിതി അംഗവും ജില്ലാ ജോയിന്‍ സെക്രട്ടറിയുമായ എം.കെ സുഗതന്‍ പതാക ദിനാചരണം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം ജി.ജി. സന്തോഷ്‌കുമാര്‍, എന്‍.ഡി സണ്ണി, ജോര്‍ജ് ജോസഫ്, അനു സുകുമാര്‍, അലക്‌സ് ജോര്‍ജ്, സി.കെ ഗോപന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.





0 Comments