Breaking...

9/recent/ticker-posts

Header Ads Widget

എഐ ക്യാമറ നിരീക്ഷണത്തില്‍ നിന്നും വിഐപികളെ ഒഴിവാക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്.



എഐ ക്യാമറ നിരീക്ഷണത്തില്‍ നിന്നും വിഐപികളെ ഒഴിവാക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. വിഐപികളാണെങ്കിലും നിയമം ലംഘിച്ചാല്‍ പിഴ ഒടുക്കേണ്ടിവരുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. എന്നാല്‍ ഇത് സംബന്ധിച്ച് പ്രത്യേക വിജ്ഞാപനമിറക്കില്ലെന്നാണ് എംവിഡി നിലപാട്. സംസ്ഥാനത്ത് എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കിത്തുടങ്ങും. നിലവില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുകളില്‍നിന്നും ബോധവത്കരണ നോട്ടീസ് നല്‍കുന്ന രീതി ജൂണ്‍ നാലിന് അവസാനിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പിഴ നോട്ടീയ് അയക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. എ.ഐ. ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിന് മുന്നോടിയായി മോട്ടോര്‍ വാഹന വകുപ്പിന്റെ ഉന്നതതല യോഗം മേയ് 24 ന് ചേരും.  ഉദ്യോഗസ്ഥതലത്തില്‍ പ്രാഥമിക പരിശോധന നടത്തിയശേഷമാകും നിയമലംഘനങ്ങള്‍ക്ക് പിഴ  ചുമത്തുന്നത്.




Post a Comment

0 Comments