Breaking...

9/recent/ticker-posts

Header Ads Widget

അര്‍ദ്ധ ദിന ശില്പശാല സംഘടിപ്പിച്ചു



മാലിന്യ നിര്‍മാര്‍ജന പദ്ധതികളുടെ ഭാഗമായി മാഞ്ഞൂര്‍ പഞ്ചായത്തില്‍ 'വൃത്തിയുള്ള മാഞ്ഞൂര്‍' അര്‍ദ്ധ ദിന ശില്പശാല സംഘടിപ്പിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയന്റ് ഡയറക്ടര്‍ ബിനു ജോണ്‍ ശില്പശാല ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍ അധ്യക്ഷയായിരുന്നു. മാലിന്യ സംസ്‌കരണ സംവിധാനങ്ങളെക്കുറിച്ചു ആരോഗ്യ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ശുചീകരണ പദ്ധതികളെക്കുറിച്ചുമുള്ള ക്ലാസുകള്‍ നടന്നു. ബെവിന്‍ ജോണ്‍ വര്‍ഗീസ,് CM അനില്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ നിര്‍മല ജിമ്മി, ജോസ് പുത്തന്‍കാല, ബ്ലോക്ക്  പഞ്ചായത്തംഗങ്ങളായ ലൂക്കോസ് മാക്കീല്‍, ആന്‍സി മാത്യു, ആശാമോള്‍ ജോബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, വിവിധ ഗ്രാമ പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments