Breaking...

9/recent/ticker-posts

Header Ads Widget

ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു



ഡല്‍ഹിയില്‍ ദേശീയ ഗുസ്തി താരങ്ങള്‍ നീതിക്കുവേണ്ടി നടത്തിവരുന്ന സമരത്തിന് പിന്തുണ അറിയിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലായില്‍ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. മുന്‍ സംസ്ഥാന വോളിബോള്‍ താരവും പാലാ സ്‌പോര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ പ്രിന്‍സ് തയ്യില്‍  സംഗമം ഉദ്ഘാടനം  ചെയ്തു.  ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും പാര്‍ലമെന്റ് മെമ്പറുമായ ബ്രിഡ്ജ് ഭൂഷന്‍ എം പി യുടെ ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയടക്കം  മൊഴി നല്‍കിയിട്ടും നടപടി എടുക്കാത്തത്  താരങ്ങളോട് കാണിക്കുന്ന അനീതിയാണന്ന് അദ്ദേഹം കുറ്റപ്പെടുത്തി . സംസ്ഥാന യൂത്ത് പ്രസിഡന്റ്  ഒ എ ഹാരിസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് ഹാഷിം ലബ്ബ, തോമസ് കുര്യാക്കോസ്, ഇ കെ ഹനീഫ, പ്രസാദ്, സുരേഷ് തിടനാട്, സമീര്‍ കോട്ടയം, ഷറഫ് പൊന്‍കുന്നം അജിത് ഫ്രാന്‍സിസ് എന്നിവര്‍സംസാരിച്ചു.




Post a Comment

0 Comments