Breaking...

9/recent/ticker-posts

Header Ads Widget

ബസ് ബേ കയ്യേറി സ്ഥാപിച്ചിരിക്കുന്ന പന്തല്‍ ഉടന്‍ അഴിച്ചുമാറ്റാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് സജി മഞ്ഞക്കടമ്പില്‍



എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി പാലാ മുന്‍സിപ്പല്‍ ഓഫീസിന് സമീപം ബസ് ബേ കയ്യേറി സ്ഥാപിച്ചിരിക്കുന്ന പന്തല്‍ ഉടന്‍ അഴിച്ചുമാറ്റാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങള്‍ വിലക്കയറ്റം കൊണ്ടും കാര്‍ഷിക വിളകളുടെ വില തകര്‍ച്ച മൂലവും ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ ഇത്തരം ആഘോഷങ്ങള്‍ നടത്തി ലക്ഷങ്ങള്‍ പൊടിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് എല്‍ഡിഎഫ് വ്യക്തമാക്കണമെന്നും സജി ആവശ്യപ്പെട്ടു.




Post a Comment

0 Comments