നിയന്ത്രണം വിട്ട കാറുകള്‍ കൂട്ടിയിടിച്ച് കാര്‍ യാത്രികരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ കുറുപ്പന്തറ ജംഗ്ഷനു സമീപം ഒന്നാം മൈല്‍ ഭാഗത്ത് വൈകുന്നേരം അഞ്ചരയോടെ അപകടം. അപകടത്തില്‍ കടപ്ലാമറ്റം സ്വദേശികളായ രണ്ടുപേര്‍ക്കും പുനലൂര്‍ സ്വദേശിയായ ഒരാള്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സും പോലീസും എത്തി നാട്ടുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.





0 Comments