നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് സ്‌കൂട്ടറും ബൈക്കും തകര്‍ന്നു. അതിരമ്പുഴ മാര്‍ക്കറ്റ് ജംഗ്ഷനിലാണ് അപകടമുണ്ടായത് ചന്തക്കുളം ഭാഗത്തേക്ക് പോയ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ചു കയറുകയായിരുന്നു. അതിരമ്പുഴ നാല്‍പാത്തിമല സ്വദേശികളായ യുവാക്കളാണ് കാറില്‍ ഉണ്ടായിരുന്നത്. കാര്‍ ഓടിച്ചിരുന്ന യുവാവിന് തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാര്‍ സൈഡിലേക്ക് ഒതുക്കാനുള്ള ശ്രമത്തിനിടെ ബ്രേക്കിനു പകരം അബദ്ധത്തില്‍ ആക്‌സിലേറ്ററില്‍ കാല്‍ ചവിട്ടിയതാണ്അപകടകാരണം.


.webp)


0 Comments