പാലാ പൊന്‍കുന്നം റൂട്ടില്‍ പൈകയ്ക്ക് സമീപം കാറും ബൊലീറോ ജീപ്പും കൂട്ടിയിടിച്ചു. രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. പാലായില്‍ നിന്നും വരികയായിരുന്ന കാറിന്റെ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം. കാര്‍ എതിര്‍ ദിശയില്‍ നിന്നും വന്ന ബൊലീറോയിലും പിന്നാലെ വന്ന പിക്കപ് വാനിലും ഇടുക്കുകയായിരുന്നു. അപകടത്തില്‍പെട്ടവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. പൊന്‍കുന്നം പൊലീസ് സ്ഥലത്തെത്തി ഗതാഗത തടസം നീക്കി. പ്രദേശവാസികളായ ടോജോ, ബിനു, സോമന്‍ തുടങ്ങിയവരും പൊലീസിനൊപ്പം ചേര്‍ന്ന് ഗതാഗതം പുനസ്ഥാപിച്ചു.


.jpg)


0 Comments