അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തിന്റെ ഭാഗമായി നഴ്‌സുമാരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് വ്യത്യസ്തത പുലര്‍ത്തി കോട്ടയം കാരിത്താസ് ആശുപത്രി. നഴ്‌സുമാരെ മുന്‍കൂട്ടി അറിയിക്കാതെ അപ്രതീക്ഷിത സന്ദര്‍ശനമാണ് ആശുപത്രി അധികൃതര്‍ നടത്തിയത്. ജീവനക്കാരായ നഴ്‌സുമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നഴ്‌സസ് ഡേ ആശംസകള്‍ നേരുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ഈ സന്ദര്‍ശനം വഴി ദൂരസ്ഥലങ്ങളില്‍ നിന്നും ജോലി ചെയ്യാനെത്തുന്ന നഴ്‌സുമാരുടെ ജീവിത സാഹചര്യങ്ങളും മറ്റും നേരിട്ട് കണ്ട് മനസിലാക്കാനായതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.





0 Comments