തെളളകം ചൈതന്യ ജംഗ്ഷന് സമീപം ബൈക്കില്‍ എത്തിയ യുവാക്കള്‍ വീട്ടമ്മയുടെ മൂന്ന് പവന്റെ മാല പൊട്ടിച്ചെടുത്തു. ബൈക്ക് അതിവേഗതയില്‍ ഓടിച്ച് രക്ഷപ്പെട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ട കാര്‍ യാത്രികന്‍ ബൈക്കിനു കുറുകെ കാര്‍ ഇട്ടെങ്കിലും യുവാക്കള്‍ വെട്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ആര്‍പ്പുക്കര ചൂരക്കാവ് ക്ഷേത്രത്തിനു സമീപം താമസക്കാരിയായ മടത്തിങ്കല്‍ വീട്ടില്‍ അനിതയുടെ മാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നെടുത്തത്. ഇവരെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ചുരിദാറിന്റെ ഷാള്‍ കീറിയിരുന്നു. ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിലായിരുന്നു. രാവിലെ 9 മണിയോടെ സംഭവം. സംഭവം നടക്കുന്ന സമയത്ത് മറ്റു വഴിയാത്രക്കാരാരും സ്ഥലത്തില്ലായിരുന്നു. മോഷണ സംഭവം ഉണ്ടായ ഉടന്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചിരുന്നു. സംഭവം സംബന്ധിച്ച് ഏറ്റുമാനൂര്‍ പോലീസില്‍പരാതിനല്‍കി.





0 Comments