ചങ്ങനാശേരി വാഴൂര്‍ റോഡില്‍ തെങ്ങണ കണ്ണവട്ട പാലത്തിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരണമടഞ്ഞു. തെങ്ങണ ചെന്തലക്കുന്നേല്‍ പ്രാക്കുഴി ബാബു തോമസിന്റെ മകന്‍ ലിബിന്‍ തോമസ് (21) ആണ് മരിച്ചത്. പാലായില്‍ പോളിടെക്‌നിക് വിദ്യാര്‍ത്ഥിയാണ്. തെങ്ങണ മേഖലയില്‍ അപകടങ്ങള്‍ പതിവാണെന്നും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.





0 Comments