പ്രസിദ്ധമായ മംഗളാ ദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണമി മഹോത്സവം നടന്നു. പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ കുമളിയില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ് മംഗളാ ദേവി ക്ഷേത്രം. വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രാപൗര്‍ണമി ദിനത്തില്‍ മാത്രമാണ് ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനമുള്ളത്. സമുദ്രനിരപ്പില്‍ നിന്നും 1337 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളവും തമിഴ് നാടും സംയുക്തമായാണ് ഉത്സവം നടത്തുന്നത്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നു മായി നിരവധി ഭക്തരാണ് കണ്ണകി ദേവിയുടെ അനുഗ്രഹം തേടി മംഗളാ ദേവിയിലെത്തിയത്. രാവിലെ 6 മുതലാണ് പ്രവേശനം അനുവദിച്ചത്. 2.30 വരെയാണ് പ്രവേശനാനുമതിയുളളത്. വൈകീട്ട് 5.30 ന് ശേഷം ഭക്തജനങ്ങള്‍ക്ക് ക്ഷേത്ര പരിസരത്ത് തുടരാന്‍ അനുവാദം നല്‍കിയിരുന്നില്ല. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള പൂജാരിമാര്‍ പൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ഐതിഹ്യ പ്രസിദ്ധമായ കണ്ണകീ ദേവിയുടെ പ്രതിഷ്ഠ കണ്ട് തൊഴുത് അനുഗ്രഹം തേടാന്‍ ഈ വര്‍ഷം വലിയ ഭക്തജനത്തിരക്കാണനുഭവപ്പെട്ടത്.





0 Comments