Breaking...

9/recent/ticker-posts

Header Ads Widget

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആറാം റാങ്ക് പാലാ പുലിയന്നൂര്‍ സ്വദേശിനി ഗഹന നവ്യ ജയിംസിന്



സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആറാം റാങ്ക് പാലാ പുലിയന്നൂര്‍ സ്വദേശിനി ഗഹന നവ്യ ജയിംസിന്  ലഭിച്ചു. സെന്റ് തോമസ് കോളജ് റിട്ട. ഹിന്ദി അധ്യാപകനായ ജയിംസ് തോമസിന്റെയും അധ്യാപികയായ ദീപ ജോര്‍ജിന്റെയും മകളാണ് ഗഹന . +2 വിന് ഹ്യൂമാനിറ്റീസ് പഠിച്ച് പാലാ അല്‍ഫോന്‍സകൊളജില്‍ നിന്നും BA ഹിസ്റ്ററിയും സെന്റ് തോമസ് കോളജില്‍ നിന്നും MA പൊളിറ്റിക്കല്‍ സയന്‍സും ഒന്നാം റാങ്കോടെ  പാസായ ഗഹന, MG യൂണിവേഴ്‌സിറ്റിയില്‍  ഇന്റര്‍നാഷനല്‍ റിലേഷന്‍സില്‍ Phd ചെയ്യുന്നതിനിടെയാണ് IAS സെലക്ഷന്‍ ലഭിക്കുന്നത്. കോച്ചിംഗ് സെന്ററുകളില്‍ പോകാതെ സ്വന്തം പരിശ്രമത്തിലൂടെയാണ് ഗഹന അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. ചെറുപ്പം മുതല്‍ തന്നെ സിവില്‍ സര്‍വ്വീസില്‍ ചേരണമെന്ന ആഗ്രഹമുണ്ടായിരുന്നതായി ഗഹന പറഞ്ഞു.  അഭിമാന നേട്ടം കൈവരിച്ച ഗഹനയ്ക്ക് അനുമോദനവുമായി ജനപ്രതിനിധികളും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധിയാളുകളെത്തി. 2022ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആറാം റാങ്കോടെ ഗഹന നവ്യ ജയിംസ  സംസ്ഥാനത്ത്  ഒന്നാമതെത്തിയപ്പോര്‍ കേരളത്തില്‍ നിന്നും മൂന്നുപേര്‍ കൂടി ആദ്യത്തെ നൂറു പേരുടെ പട്ടികയിലുണ്ട്. 36, 38, 63 റാങ്കുകളാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍നേടിയത്.




Post a Comment

0 Comments