കിടങ്ങൂര്‍ പി.കെ .വി .വനിതാ ലൈബ്രറിയുടെയും സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍ കിടങ്ങൂരിന്റെ ജനകീയ ഡോക്ടറായിരുന്ന സി എന്‍ ടി നമ്പൂതിരിയെ അനുസ്മരിച്ചു. ലൈബ്രറി ഹാളില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനവും സ്‌നേഹസാന്ത്വന പരിചരണ നിധി വിതരണവും ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ.സെക്രട്ടറി സി.കെ ഉണ്ണികൃഷ്ണന്‍ ആമുഖ പ്രഭാഷണവും ലൈബ്രറി രക്ഷാധികാരി എന്‍.എസ് ഗോപാലകൃഷ്ണന്‍ നായര്‍ അനുസ്മരണ പ്രഭാഷണവും നടത്തി. സീനിയര്‍ സിറ്റിസണ്‍ ഫോറം കണ്‍വീനര്‍ സുകുമാരന്‍ ആനന്ദഭവന്‍ അധ്യക്ഷനായിരുന്നു. അന്തരിച്ച ഡോക്ടര്‍ CNT നമ്പൂതിരിയുടെ ഭാര്യ പ്രൊഫ. ഗംഗാദേവി തമ്പുരാട്ടി മുഖ്യാതിഥിയായി. രോഗീപരിചരണ സഹായ വിതരണം ഹരികൃഷ്ണന്‍ നിരവത്ത് നിര്‍വ്വഹിച്ചു. ലൈബ്രറി സെക്രട്ടറി ഷീലാറാണി, T.K കരുണാകരന്‍, മാധവന്‍ ഇല്ലിമൂട്ടില്‍, ഗോപിനാഥന്‍ കട്ടിണശേരില്‍, ശാരദാ അന്തര്‍ജനം തുടങ്ങിയവര്‍ സംസാരിച്ചു. ഗോപിനാഥന്‍ നായര്‍, ജ്യോതി സിനു, യുവവേദി പ്രസിഡന്റ് രമേഷ് കിടങ്ങൂര്‍, യുവവേദി കണ്‍വീനര്‍ ഗോവിന്ദ് സതീശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments