സി.എസ്.ഐ സഭ മുന്‍ മോഡറേറ്റര്‍ ബിഷപ്പ് കെ.ജെ സാമുവല്‍ (81) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1942 ജനുവരി 7ന് ഇലപ്പള്ളിയില്‍ കുന്നുംപുറത്ത് കെ.എസ് ജോസഫിന്റെയും റേച്ചല്‍ ജോസഫിന്റെയും മകനായാണ് ജനനം. വിദ്യാഭ്യാസത്തിനു ശേഷം ആന്ധ്രപ്രദേശിലും, ഹിമാചല്‍ പ്രദേശിലും, ഓര്‍സെയിന്‍ഡ് മിനിസ്ട്രിയിലും മിഷനറി പ്രവര്‍ത്തനം നടത്തി. 1968-ല്‍ ദിയാക്കോന്‍ പട്ടവും 1969ല്‍ പ്രസ് ബിറ്റര്‍ പട്ടവും ലഭിച്ചു. ടെക്‌സാസ് ക്രിസ്ത്യന്‍ യൂണിവേഴ്‌സിറ്റിയിലും, ബര്‍മിംഹാം സെല്ലിയോക് കോളേജിലും, വിദേശ വൈദിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1990 മാര്‍ച്ച് 10ന് മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രലല്‍ വച്ച് ബിഷപ്പായി വാഴിക്കപ്പെട്ടു. 1998-ല്‍ റായലസീമ ഡയോസിസില്‍ വച്ച് നടന്ന സിനഡില്‍ ഡെപ്യൂട്ടി മോഡറേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. 2000-ത്തില്‍ മോഡറേറ്ററായി. 2002ല്‍ രണ്ടാം തവണയും മോഡറേറ്റര്‍ സ്ഥാനം ലഭിച്ചു. തിങ്കളാഴ്ച രാവിലെ 9.30 ന് മഹായിടവക എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ അടിയന്തരയോഗം ചേര്‍ന്ന് സംസ്‌കാര ശുശ്രൂഷയെക്കുറിച്ച് തീരുമാനിക്കും.





0 Comments