Breaking...

9/recent/ticker-posts

Header Ads Widget

സൈബര്‍ ആക്രമണ കേസിലെ പ്രതി അരുണ്‍ വിദ്യാധരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.



സൈബര്‍ ആക്രമണ കേസിലെ പ്രതി അരുണ്‍ വിദ്യാധരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോതനല്ലൂരില്‍ യുവതി സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങളില്‍  മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി  അരുണ്‍ വിദ്യാധരനെയാണ് കാഞ്ഞങ്ങാട്ടെ ലോഡ്ജിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ മെയ് രണ്ടാം തീയതി മുതല്‍ കാഞ്ഞങ്ങാട് ലോഡ്ജില്‍ മുറി വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. സ്ഥലവാസിയായ രാജേഷ് കുമാര്‍  എന്ന പേരിലാണ് ഇയാള്‍ മുറിയെടുത്തിരുന്നത്. മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൂര്‍വ്വ കാമുകന്റെ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ആതിര എന്ന യുവതി ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ആത്മഹത്യ ചെയ്തത്.  ആതിരയുടെ മരണത്തിനു കാരണക്കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്  വിവിധ സംഘടനകള്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. പോലീസ് ഇയാളെ കണ്ടെത്താനുളള അന്വേഷണം ശക്തമായി തുടരുന്നതിനിടയിലാണ്  കാഞ്ഞങ്ങാട്ട് മരിച്ചനിലയില്‍കണ്ടെത്തിയത്. അരുണ്‍ വിദ്യാധരന്റെ ബന്ധുക്കളുമായി കടുത്തുരുത്തി പോലീസ്  കാഞ്ഞങ്ങാട്ടേയ്ക്ക്  പുറപ്പെട്ടു.





Post a Comment

0 Comments