ലഹരിയ്ക്കടിമയായ ഒരധ്യാപകന്‍ പഠിച്ചു മിടുക്കിയായി ആതുരസേവനരംഗത്തേക്ക് കടന്നു വന്ന വനിതാ ഡോക്ടറെ ആശുപതിയില്‍ വച്ച് അകാരണമായി കൊല ചെയ്ത സംഭവം നിരവധി ചോദ്യങ്ങളാണുയര്‍ത്തുന്നത്. ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയയാള്‍ അധ്യാപകനായി തുടര്‍ന്നതെങ്ങനെ? ഇയാളെയൊക്കെ പിരിച്ചു വിട്ട് മറ്റൊരു ഉദ്യോഗാര്‍ത്ഥിക്ക് അവസരമൊരുക്കാന്‍ കഴിയാത്തതെന്ത്? ഇയാള്‍ അകമാസക്തനാവുമെന്നും ലഹരിയ്ക്കടിമയാണെന്നും പോലീസിന് തിരിച്ചറിയാന്‍ കഴിയാത്തതെന്തു കൊണ്ടാണ് ? സംഘര്‍ഷസമയങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കേണ്ട പോലീസ് അക്രമിയുടെ പിടിയില്‍ പെടാതെ ഓടിമാറിയതല്ലേ ഒരു പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത് ! ഹെല്‍മറ്റും സീറ്റ് ബല്‍റ്റും ഇല്ലാത്തവരെ കണ്ടെത്താന്‍ പോലീസും സര്‍ക്കാരും കാണിക്കുന്ന ശുഷ്‌കാന്തി മയക്കുമരുന്നിന്റെ വ്യാപനം തടയാന്‍ കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. കോതനല്ലൂര്‍ സ്വദേശിനിയായ യുവഡോക്ടറായ പെണ്‍കുട്ടിയുടെ ദാരുണാന്ത്യത്തില്‍ വേദനിക്കുന്ന സമൂഹം ഉയര്‍ത്തുന്ന ചോദ്യങ്ങളാണിവ. പക്ഷെ ഇതിനൊക്കെ ആരുത്തരം നല്‍കുമെന്നത് മറ്റൊരു ചോദ്യമാവുകയാണ്.





0 Comments