സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടയത്തു നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് വിദ്യാഭ്യാസ സെമിനാര്‍ നടന്നു. മാറുന്ന കേരളവും ഉന്നതവിദ്യാഭ്യാസ മേഖലയും എന്ന വിഷയത്തെക്കുറിച്ചു നടന്ന സെമിനാര്‍ MG യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. കേരളത്തെ വിജ്ഞാന സമൂഹം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ഡോ. സാബു തോമസ് പറഞ്ഞു. സര്‍വ്വകലാശാല സിന്‍ഡിക്കേറ് അംഗം അഡ്വ റജി സഖറിയ മുഖ്യ പ്രഭാഷണം നടത്തി. സെബാസ്റ്റ്യന്‍ ജോസഫ് മോഡറേറ്റര്‍ ആയിരുന്നു. പാമ്പാടി RIT പ്രിന്‍സിപ്പല്‍ M J ജലജ, SB കോളജ് പ്രിന്‍സിപ്പല്‍ ഫാ.റജി Pകൂര്യന്‍, CMS കോളജ് പ്രിന്‍സിപ്പല്‍ വര്‍ഗീസ് C ജോഷ്വ, പാലാ സെന്റ് തോമസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ജോജി അലക്‌സ,്, സെനറ്റ് മെമ്പര്‍ രഞ്ജിത് മോഹന്‍, പ്രൊഫ PR ബിജു തുടങിയവര്‍ സെമിനാറില്‍പങ്കെടുത്തു.





0 Comments