സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വൈവിധ്യമാര്‍ന്ന സെമിനാറുകളും ശ്രദ്ധയാകര്‍ഷിക്കുകയാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ പൊതുജനങ്ങള്‍ക്ക് വിജ്ഞാനപ്രദമായിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ നിരവധിയാളുകളാണ് പ്രയോജനപ്പെടുത്തുന്നത് കുടുംബശ്രീയുടെ ഭക്ഷ്യ മേളയും ശ്രദ്ധയാകര്‍ഷിക്കുന്നു പ്രസീദ ചാലക്കുടിയും ജാസി ഗിഫ്റ്റുമെല്ലാം കലാവേദിയിലെത്തി വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് സായാഹ്നങ്ങളില്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്. ഞായറാഴ്ച മത്സ്യ കൃഷിയും സാധ്യതകളും എന്ന വിഷയത്തെക്കുറിച്ച് സെമിനാര്‍ നടക്കും. വൈകീട്ട് സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വത്തില്‍ മ്യൂസിക് മിസറി നടക്കും. മേയ് 22 ന് പ്രദര്‍ശന വിപണനമേള സമാപിക്കും.





0 Comments