സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള കാണാന്‍ തിരക്കേറി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനകരമായി മാറിയിരിക്കുകയാണ്. കുടുംബശ്രീയുടെ ഭക്ഷ്യ മേളയും ശ്രദ്ധയാകര്‍ഷിക്കുന്നു വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സെമിനാറുകള്‍ ഓരോ ദിവസവും നടക്കുന്നു. വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് സായാഹ്നങ്ങളില്‍ കാഴ്ചക്കാരെആകര്‍ഷിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10 ന് മാറുന്ന കോട്ടയം മാലിന്യമുക്ത കോട്ടയം എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ചാ സംഗമം നടക്കും. ഉച്ചകഴിഞ്ഞ് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൂല്യവര്‍ധി ത ഉത്പന്ന നിര്‍മ്മാണത്തെക്കുറിച്ച് പഠനക്ലാസ് നടക്കും വൈകീട്ട് കാളിദാസ കലാകേന്ദ്രത്തിന്റെ നാടക അവതരണവുംനടക്കും.


.webp)


0 Comments