ഏറ്റുമാനൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് നഗരസഭ മന്ദിരത്തോട് ചേര്‍ന്ന ചിറകുളത്തില്‍ മത്സ്യ കൃഷി നടത്തിയത് കട്‌ല, രോഹു തുടങ്ങിയ മത്സ്യ കുഞ്ഞുങ്ങളെയാണ് വളര്‍ത്തിയത്. മത്സ്യകൃഷിയുടെ വിളവെടുപ്പ് നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നഗരസഭസ്ഥിരം സമിതി അധ്യക്ഷന്മാരായ വിജി ഫ്രാന്‍സിസ്, വിജി ചാവറ, അജിതാ ഷാജി... നഗരസഭ കൗണ്‍സിലര്‍മാരായ ജോണി വര്‍ഗീസ്, ഇ എസ് ബിജു, ബിബീഷ് ജോര്‍ജ്, പി എസ് വിനോദ്, സിന്ധു കറുത്തേടം, നഗരസഭാ സെക്രട്ടറി ഷിഹാസ് ഖാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍പങ്കെടുത്തു.


.webp)


0 Comments