Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭ ഹരിത നഗരസഭയാകുന്നു



ഏറ്റുമാനൂര്‍ നഗരസഭ  ഹരിത നഗരസഭയാകുന്നു. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന്  ഏറ്റുമാനൂര്‍ നഗരസഭയെ സമ്പൂര്‍ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിനു മുന്നോടിയായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഏറ്റുമാനൂര്‍ ടൗണും പരിസരപ്രദേശങ്ങളുമാണ് ശുചീകരിച്ചത്. സ്വകാര്യ ബസ് സ്റ്റേഷന്‍ പരിസരത്ത് ശുചീകരണ പ്രവര്‍ത്തനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണ നിയമം കര്‍ശനമായി പാലിക്കുന്നതിനും ജൈവ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും എല്ലാ കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും  സഹകരണം പ്രതീക്ഷിക്കുന്നതായി നഗരസഭ പറഞ്ഞു. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ്  കമ്മറ്റി ചെയര്‍പേഴ്‌സണ്‍  ബീന ഷാജി അധ്യക്ഷയായിരുന്നു. സ്ഥിരം സമിതി അധ്യക്ഷന്മാരായ അജിതാ ഷാജി, വിജി ചാവറ കൗണ്‍സിലര്‍മാരായ പി എസ് വിനോദ്, ടോമി പുളിമാന്‍ തുണ്ടം, രശ്മി ശ്യാം, ശോഭന കുമാരി, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. വി. ബിനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഏറ്റുമാനൂര്‍ നഗരസഭയെ സമ്പൂര്‍ണ ശുചിത്വ നഗരമായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. നഗരസഭ ജീവനക്കാര്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.




Post a Comment

0 Comments