ഏറ്റുമാനൂര്‍ നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും വഴിവിളക്കുകള്‍ തെളിക്കുവാന്‍ നഗരസഭ നടപടികള്‍ സ്വീകരിക്കുന്നു. ആദ്യഘട്ടത്തില്‍ ഓരോ വാര്‍ഡിലും 25 സ്ട്രീറ്റ് ലൈറ്റുകള്‍ തെളിക്കുന്നതിനാണ് നടപടി. വഴിവിളക്കുകള്‍ തെളിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് നഗരസഭ തനതു ഫണ്ടുപയോഗിച്ച് നിന്നും പദ്ധതി നടത്തിപ്പിനായുള്ള ക്രമീകരണം നടത്തിയത്.. തെരുവ് വിളക്കുകള്‍ തെളിയിക്കുന്നതിന് ആവശ്യവുമായി ബന്ധപ്പെട്ട നഗരസഭ വാങ്ങി സൂക്ഷിച്ചിട്ടുള്ള ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ കൗണ്‍സിലര്‍മാര്‍ ഏറ്റുവാങ്ങി സൂക്ഷിക്കണമെന്ന നിര്‍ദ്ദേശവും വീടുകളുടെയോ വൈദ്യുതി തൂണുകളുടെയോ ആനുപാതികമായി ലൈറ്റുകള്‍ നല്‍കണമെന്ന ആവശ്യവും കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നു. ചര്‍ച്ചകളെ തുടര്‍ന്ന് ഓരോ വാര്‍ഡിലും 25 എണ്ണം വീതം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 34 ആം വാര്‍ഡില്‍ നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചതിനെതിരെ ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറും പരസ്പരം പ്രിഷേധിച്ചതുംകൗതുകമുണര്‍ത്തി





0 Comments