Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കര്‍ഷക സേവന കേന്ദ്രം ആരംഭിക്കുന്നു



കട്ടച്ചിറ നിവാസികളുടെ കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും, കാര്‍ഷിക ഉപകരണങ്ങള്‍ മിതമായ നിരക്കില്‍ വില്‍പ്പന നടത്തുന്നതിനുമായി  ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ  നേതൃത്വത്തില്‍ കര്‍ഷക സേവന കേന്ദ്രം  ആരംഭിക്കുന്നു.ബാങ്കിന്റെ കട്ടച്ചിറ ബ്രാഞ്ച് മന്ദിരത്തില്‍ വ്യാഴാഴ്ച രാവിലെ 10.30 ന് ബാങ്ക് പ്രസിഡന്റ്  സിബി ചിറയില്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ  ഇ.എസ്. ബിജു,  നാന്‍സി ജയ്‌മോന്‍, ത്രേസ്സ്യമ്മ മാത്യു തുടങ്ങിയവര്‍ പങ്കെടുക്കും.  ബാങ്ക് പ്രസിഡന്റ് സിബി ചിറയില്‍, കമ്മിറ്റി അംഗം സജി വള്ളോംകുന്നേല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍പങ്കെടുത്തു.




Post a Comment

0 Comments