ഏറ്റുമാനൂര്‍ നഗരസഭ ഹരിത നഗരസഭയായി മാറുന്നു. ജനകീയ സഹകരണത്തോടെ മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പാക്കാനാണ് നഗരസഭയുടെ തീരുമാനം. മാലിന്യ സംസ്‌ക്കരണത്തിനായി വാര്‍ഡു തലത്തില്‍ പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കും. കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി ജനപ്രതിനിധികളുടെയും, വിവിധ സന്നദ്ധ സംഘടനകളുടെയും, പൊതുപ്രവര്‍ത്തകരുടെയും യോഗം ചേര്‍ന്നു. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് മാലിന്യ സംസ്‌കരണത്തിനായി തദ്ദേശസ്ഥാപനങ്ങളും തയ്യാറെടുപ്പ് നടത്തുന്നത്. ഓരോ തദ്ദേശ സ്ഥാപനവും ജൂണ്‍ 5 നു മുന്‍പായി ഹരിത പ്രോട്ടോകോള്‍ പാലിക്കേണ്ടതുണ്ട്. വാര്‍ഡ് തലങ്ങളില്‍ മാലിന്യ സംസ്‌ക്കരണത്തിനായുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നതിനും നടപ്പിലാക്കുന്നതിനും പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ചു നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജിന്റെ അധ്യക്ഷതയില്‍ യോഗത്തില്‍ കമ്മിറ്റികളുടെ രൂപീകരണം നടന്നു.. മുന്‍സിപ്പല്‍ സെക്രട്ടറി, റിയാസ് ഖാന്‍, ആരോഗ്യ വിഭാഗം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി.ബിനു, നഗരസഭ കൗണ്‍സിലര്‍മാര്‍, വ്യാപാരി സമൂഹ പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.





0 Comments