Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ മധ്യവയസ്‌കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.



ഏറ്റുമാനൂരില്‍ മധ്യവയസ്‌കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ ജവഹര്‍ കോളനിയില്‍ അനന്തു രാജന്‍  (21), ഏറ്റുമാനൂര്‍ ജവഹര്‍ കോളനിയില്‍ രഞ്ജിത്ത് സുനില്‍(19) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ജവഹര്‍ കോളനി ഭാഗത്തുള്ള മധ്യവയസ്‌കനെയാണ് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. യുവാക്കള്‍ ലഹരിവസ്തു ഉപയോഗിച്ചതിനെ ഇയാള്‍  ചോദ്യം ചെയ്തതിലുള്ള വിരോധം മൂലമാണ് ഇവര്‍ ഇയാളെ സംഘം ചേര്‍ന്ന്  ആക്രമിച്ചത്. ഇത് തടയാന്‍ എത്തിയ ഇയാളുടെ ബന്ധുവായ സ്ത്രീയെയും ഇവര്‍ ആക്രമിച്ചു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ  നേതൃത്വത്തിലുള്ള അന്വേഷണസംഘം യുവാക്കളെ ഇരുവരെയും മംഗളം കലുങ്ക് ഭാഗത്ത് വെച്ച് സാഹസികമായി പിടികൂടുകയായിരുന്നു. മറ്റ് പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കിയതായി പോലീസ് പറഞ്ഞു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ പ്രസാദ് അബ്രഹാം വര്‍ഗീസ്, എസ്.ഐ പ്രശോഭ്, സി.പി.ഓ മാരായ ഡെന്നി പി.ജോയ്, പ്രവീണ്‍ പി.നായര്‍, സ്മിതേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.ഇരുവരെയും കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments