ഏറ്റുമാനൂര്‍ നഗരത്തിലെ പാന്‍ മസാല കടയില്‍ നിന്നും ഒന്നര കിലോയോളം കഞ്ചാവ് പിടിച്ചു. ഏറ്റുമാനൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി. സജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. എക്‌സൈസ് സ്‌കാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ചൊവ്വാഴ്ച രാത്രി എട്ടരയോടെ പരിശോധന നടന്നത്. ഏറ്റുമാനൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ വിദേശ മദ്യ വില്പനശാലയ്ക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന പാന്‍ മസാല കടയില്‍ നിന്നുമാണ് എക്‌സൈസ് സംഘം 1. കിലാ 210 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ബീഹാര്‍ സ്വദേശി അസ്‌കര്‍ നദ്ദഫ് (30) എന്നയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ എന്‍ഡിപിഎസ് ആക്ട് 1985 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എക്‌സൈസ് റെയിഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ദീപക് സോമന്‍, പ്രിവന്റ്റ്റീവ് ഓഫീസര്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments