പാലാ ജനറല്‍ ഹോസ്പിറ്റല്‍ റോഡ് നവീകരണ പ്രവൃത്തികള്‍ ചൊവ്വാഴ്ച ആരംഭിക്കും. താറുമാറായി കിടക്കുന്ന റോഡ് ടാറിംഗ് നടത്തുന്നതിനും പാവിംഗ് ടൈലുകള്‍ വിരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കുന്നത്. ഹോസ്പിറ്റല്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ അറിയിച്ചു. അത്യാവശ്യ വാഹനങ്ങള്‍ക്ക് ഒഴികെ ചൊവ്വാഴ്ച ഹോസ്പിറ്റല്‍ റോഡില്‍ നിയന്ത്രണം ഉണ്ടാവും. 750000 രൂപ ചിലവഴിച്ചാണ് പൊതുജന ആവശ്യം പരിഗണിച്ച് നഗരസഭ റോഡ് നവീകരണം നടത്തുന്നത്. നിര്‍മ്മാണ പ്രവ്യത്തികള്‍ നടക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളോട് ജനങ്ങള്‍ സഹകരിക്കണമെന്ന് ജോസിന്‍ ബിനോ അഭ്യര്‍ത്ഥിച്ചു.





0 Comments