Breaking...

9/recent/ticker-posts

Header Ads Widget

ജുഡീഷ്യല്‍ എന്‍ക്വയറി നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍



ഡോ: വന്ദന ആശുപത്രിയില്‍ വച്ച് കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ എന്‍ക്വയറി നടത്തണമെന്ന് കെപിസിസി പ്രസിഡന്റ്  കെ.സുധാകരന്‍  ആവശ്യപ്പെട്ടു. കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തി വന്ദനയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു K സുധാകരന്‍. പ്രതി ആശുപത്രിയില്‍ വച്ച് വന്ദനയെ അക്രമിക്കുകയും 16 തവണ കുത്തുകയും ചെയ്തു. ഇത്രയും സമയം ഒരു കസേര  എടുത്ത് അക്രമിയെ കീഴ്‌പെടുത്തുവാന്‍ പോലും ആരും എത്തിയില്ല.  ആശുപത്രി സുരക്ഷാ ജീവനക്കാരും പോലീസും ഉണ്ടായിരുന്നിട്ടും ഒരാള്‍ക്കും ഇടപെടാന്‍ സാധിച്ചില്ല എന്നത് സംശയം ഉളവാക്കുന്നത് തന്നെയാണ്. ഇത് ഒരു ഭരണകൂടത്തിന്റെ പരാജയം ആണെന്നും സുധാകരന്‍ പറഞ്ഞു. സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന അന്വേഷണം മറ്റ് അന്വേഷണങ്ങള്‍ പോലെ ആകരുത്. ഇതിന്റെ സത്യാവസ്ഥ പുറത്ത് വരണമെന്നും ഇതിനായി ഒരു ജുഡീഷ്യല്‍ എന്‍ക്വയറി നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ സുധാകരന്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലജ്ജാകരമാണന്നും ഇത് പുനഃപരിശോധിക്കണമെന്നും കെ. സുധാകരന്‍ പറഞ്ഞു. കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യന്‍, പി എസ് സലിം, ടോമി കല്ലാനി, ബേബി തൊണ്ടാംകുഴി, അഡ്വ.ജോര്‍ജ് പയസ് എന്നിവരും കെ. സുധാകരനൊപ്പം ഡോ: വന്ദനയുടെവീട്ടില്‍എത്തിയിരുന്നു.




Post a Comment

0 Comments