ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കടുത്തുരുത്തി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും റെയ്ഡ് നടത്തി. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. മലിനജലം പൊട്ടി ഒഴുകുന്നതായി കാണപ്പെട്ട സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കുന്നതിന് ശുപാര്‍ശ നല്‍കി.കേന്ദ്ര നിയമപ്രകാരമുള്ള പുകവലി നിരോധിത ബോര്‍ഡ് വയ്ക്കാത്ത അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മിനി ജെയിംസിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.എസ്. ഹരികുമാര്‍, സി.കെ ജോഷി, അപര്‍ണ ഷാജി തുടങ്ങിയവര്‍ റെയ്ഡില്‍ പങ്കെടുത്തു. ഹെല്‍ത്തി കേരളയുടെ ഭാഗമായി തുടര്‍ന്നും കര്‍ശനമായ പരിശോധനകള്‍ ഉണ്ടാകും എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.





0 Comments