Breaking...

9/recent/ticker-posts

Header Ads Widget

കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ചിത്രരചന ക്യാമ്പെയിന്‍ സംഘടിപ്പിച്ചു.



മാലിന്യമുക്ത കേരളം, മാലിന്യമുക്ത കല്ലറ എന്ന സന്ദേശം ഉയര്‍ത്തി  കല്ലറ ഗ്രാമപഞ്ചായത്തിന്റെ  ആഭിമുഖ്യത്തില്‍  കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ചിത്രരചന ക്യാമ്പെയിന്‍ സംഘടിപ്പിച്ചു. കല്ലറ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പ്രോഗ്രാം, കോട്ടയം ജില്ല തദ്ദേശ സ്വയംഭരണ ജോയിന്‍ ഡയറക്ടര്‍ ബിനു. വി.ജോണ്‍  ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോണി തോട്ടുങ്കല്‍   അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സിദ്ദിഖ് മുഖ്യ പ്രഭാഷണം നടത്തി. ഒ.വി.എം ആര്‍ട്ട് അക്കാഡമി ഡയറക്ടറും, ചിത്രകല അധ്യാപികയുമായ  ശ്രീകല  കാമ്പയിന്‍ നയിച്ചു. മൂന്നാമത് വര്‍ഷവും 100% പദ്ധതി പിരിവും, 100% നികുതി പിരിവും 100% പദ്ധതി ചെലവും നടത്തിയ പഞ്ചായത്ത് ജീവനക്കാരെയും, ഹരിത കര്‍മ്മ സേനാംഗങ്ങളെയും അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈനി ബൈജു, പഞ്ചായത്ത് മെമ്പര്‍മാരായ വി.കെ ശശികുമാര്‍, മിനി ജോസ്, ലീല ബേബി, ശങ്കര്‍, രമേഷ് കാവിമറ്റം, പഞ്ചായത്ത് സെക്രട്ടറി ഉഷ കുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്മാര്‍ട്ട് ഗാര്‍ബേജ്  ആപ്പിന്റെ ലോഞ്ചിംഗും നടന്നു.




Post a Comment

0 Comments