അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ കല്ലുക്കുന്നേല്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നടന്നു. തിരുവുത്സവാഘോഷങ്ങളുടെ രണ്ടാം ഉത്സവ ദിവസമായ ശനിയാഴ്ച രാവിലെ കലശപൂജയും, ബ്രഹ്‌മകലശാഭിഷേകവും നടന്നു. തന്ത്രി അരവിന്ദവേലില്‍ സുരേഷ് നീലകണ്ഠന്‍ നമ്പൂതിരി, മേല്‍ശാന്തി അജീഷ് കുമാര്‍ എന്നിവര്‍ മുഖ്യ കാര്‍മ്മികരായിരുന്നു.പ്രതിഷ്ഠാദിനത്തില്‍ ദേവി പ്രീതിയ്ക്കായി പൊങ്കാലയര്‍പ്പിക്കാന്‍ നിരവധി ഭക്തരെത്തി. പതിനൊന്നരയോടെയാണ് പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടന്നത്. തുടര്‍ന്ന് സര്‍പ്പപൂജയും നടന്നു. അജീഷ്‌കുമാര്‍ കൊണ്ടാണ്ടൂര്‍ അനുഗ്രഹപ്രഭാഷണം നടത്തി. പ്രസാദമൂട്ടും നടന്നു.





0 Comments