കിടങ്ങൂര്‍ കട്ടച്ചിറ ഭാഗത്ത് ഹൈവേയ്ക്ക് സമീപം നിലം നികത്തലിനെതിരെ സമരം ശക്തിയാര്‍ജ്ജിക്കുന്നു. കിടങ്ങൂര്‍ ഹൈവേക്ക് സമീപം, തിരുമലപ്പടി-ഹൈവേ റോഡില്‍ നിലം നിലത്തുന്നത് പ്രളയ കാലത്ത് വലിയ വെള്ളക്കെട്ടിന് ഇടയാക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു. കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകുന്നതിനും ഇത് കാരണമാകും. നിരവധി വീടുകള്‍ വെള്ളത്തിലാകുന്നതിനും ഇത് കാരണമാകുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രതിഷേധയോഗം വാര്‍ഡ് മെമ്പര്‍ രശ്മി രാജേഷ് ഉദ്ഘാടനം ചെയ്തു. മീനച്ചിലാര്‍ നദീസംരക്ഷണ സമിതി പ്രസിഡന്റ് എസ് രാമചന്ദ്രന്‍ വിഷയാവതരണം നടത്തി. പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും യോഗത്തില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് ആക്ഷന്‍ കമ്മിറ്റി രൂപം നല്‍കി. നിലംനികത്തലിനെതിരെ KSKTU അയര്‍ക്കുന്നം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ചും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. നിലം നികത്തിയ ഭൂമിയില്‍ പ്രവര്‍ത്തകര്‍ കൊടികുത്തി. പാടശേഖരങ്ങളെ കൃഷിഭൂമികളാക്കി തന്നെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചു.. പ്രതിഷേധ പരിപാടികള്‍ക്ക് ബിനോയ് കുമാര്‍, കുമാരന്‍ കുഞ്ഞ്, രാജേഷ്, ഗിരീഷ് ,അക്ഷയ്, സതീശന്‍, തുടങ്ങിയവര്‍ നേതൃത്വംനല്‍കി





0 Comments