കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം വര്‍ണാഭമായ ചടങ്ങുളോടെ നടന്നു. ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മേയ് 12 നഴ്‌സസ് ദിനമായി , ആഘോഷിക്കുമ്പോള്‍ ആരോഗ്യ സേവനരംഗത്ത് മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നഴ്‌സുമാര്‍ ആദരിക്കപ്പെടേണ്ടവരാണെന്ന് ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത ഡയറക്ടര്‍ സിസ്റ്റര്‍ ഡോക്ടര്‍ ആനി ജോസ് പറഞ്ഞു. നഴസുമാര്‍ക്ക് പൂക്കള്‍ നല്‍കിയാണ് ആദരിച്ചത്. മലയാളം ചൊല്‍കഥാ മത്സര വിജയികള്‍ക്ക് ഫാദര്‍ ജോയി കട്ടിയാങ്കല്‍ പുരസ്‌കാര വിതരണം നടത്തി. ഡോ അനൂപ് രാജന്‍ നഴ്‌സസ് ദിനാശംസകള്‍ നല്‍കി. ജോയന്റ് ഡയറക്ടര്‍ സിസ്റ്റര്‍ സുനിത, നഴ്‌സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ ജീനോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


.webp)


0 Comments