കേരള കോണ്‍ഗ്രസ് (എം) രാമപുരം മണ്ഡലം കണ്‍വെന്‍ഷന്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വച്ച് വിവിധ പാര്‍ട്ടികളില്‍ നിന്നും കേരള കോണ്‍ഗ്രസ് (എം)ലെത്തിയ 25 ഓളം കുടുംബങ്ങള്‍ക്ക് ജോസ് കെ. മാണി എം.പി. മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു. കേരളത്തിന്റെ കാര്‍ഷിക, മലയോര, തീരദേശ മേഖലകളിലെ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പാര്‍ട്ടി എന്നും മുന്‍പില്‍ ഉണ്ടാവുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജോസ് കെ. മാണി എം.പി. പറഞ്ഞു. ജില്ലാ പ്രസിഡന്റ് ലോപസ് മാത്യു, ഉന്നത അധികാര സമിതി അംഗം ബേബി ഉഴുത്തുവാല്‍, സ്റ്റീയറിംഗ് കമ്മിറ്റിയംഗം ബൈജു ജോണ്‍ പുതിയടുത്തു ചാലില്‍, നിയോജകമണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ. അലക്‌സ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അലക്‌സി തെങ്ങുംപള്ളിക്കുന്നേല്‍, ടൈറ്റസ് മാത്യു, ജില്ല വൈസ് പ്രസിഡന്റ് ഡി. പ്രസാദ് ഭക്തിവിലാസ്, നിയോജകമണ്ഡലം ചാര്‍ജ് സെക്രട്ടറി ബെന്നി തെരുവത്ത്, വനിതാ കോണ്‍ഗ്രസ് രാമപുരം മണ്ഡലം പ്രസിഡന്റ് സ്മിതാ അലക്‌സ്, മണ്ഡലം സെക്രട്ടറി ബെന്നി ആനത്താറ, ജെയിംസ് നിരത്ത്, യൂത്ത് ഫ്രണ്ട് (എം) മണ്ഡലം പ്രസിഡന്റ് അജോയ് തോമസ്, മനോജ് തട്ടാറയില്‍, ബിനു ടി.ജി., ലിസി ബേബി, സെല്ലി ജോര്‍ജ്, സന്തോഷ്, ഇന്ത്യന്‍ മിലിട്ടറി റിട്ട. ക്യാപ്റ്റന്‍ സുബൈദാര്‍ പ്രകാശ് കെ.എന്‍. എന്നിവര്‍ പ്രസംഗിച്ചു.





0 Comments