മീനച്ചില്‍ ഭരണങ്ങാനം പഞ്ചായത്തുകളില്‍ കൂടി കടന്നുപോകുന്ന കിഴപറയാര്‍ തറപ്പേല്‍ക്കടവ് റോഡിന്റെ നവീകരണ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 19 ലക്ഷവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച 8 ലക്ഷം രൂപയും ഉപയോഗിച്ചാണ് ഈ റോഡിന്റെ ടാറിങ് പണികള്‍ പൂര്‍ത്തീകരിച്ചത്. ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍, പഞ്ചായത്ത് പ്രസിഡണ്ട്മാരായ ജോയി കുഴിപ്പാല, ലിസമ്മ സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബു പൂവേലില്‍, മെമ്പര്‍മാരായ റെജി വടക്കേമേച്ചെരില്‍, നളിനി ശ്രീധരന്‍, വിന്‍സന്റ് കണ്ടത്തില്‍ , ഷാജി വെള്ളാപ്പാട്ട്, ബാബു കിഴക്കേടത്ത്, പ്രഭാകരന്‍ പടികപ്പള്ളില്‍, മാത്തച്ചന്‍ വെള്ളാപാട്ട്, ടോമി മാമ്പക്കുളം, എബിന്‍ വാട്ടപ്പള്ളി, അപ്പച്ചന്‍ പാലക്കുടിയില്‍, ഡെന്നി കാവുംപുറത്ത്, സെബിന്‍ കുന്നുംപുറത്ത് എന്നിവര്‍പ്രസംഗിച്ചു.





0 Comments