കെ.എസ്.ആര്‍.ടി.സി യില്‍ ശമ്പള വിതരണം തടസ്സപ്പെടുന്നതിലും, എല്‍ഡിഎഫ് സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും, BMSന്റെ കീഴിലുള്ള KSTE S ന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പണിമുടക്ക് നടത്തി. അശാസ്ത്രീയമായ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെയും കെ.എസ്.ആര്‍.ടി.സി യുടെ ആസ്തി വകകള്‍ കൊണ്ട് രൂപപ്പെടുത്തിയ Swift എന്ന സ്വകാര്യ കമ്പനിയെ RTC യില്‍ ലയിപ്പിക്കണമെന്നാവശ്യപ്പെട്ടും അബദ്ധ പഞ്ചാംഗമായ സുശീല്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക, കെ.എസ്.ആര്‍.ടി.സി യുടെ ഭൂമി കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക, തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു. സംസ്ഥാന വ്യാപകമായി 24 മണിക്കൂര്‍ സമരം നടത്തിയത്. പാലാ യൂണിറ്റില്‍ സമര പരിപാടികള്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്പ്രസിഡന്റ് വി.വി മനോജ് അധ്യക്ഷനായിരുന്നു. തൊഴിലാളികളുടെ പ്രകടനത്തിന് യൂണിറ്റ് സെക്രട്ടറി കെ.ആര്‍ സുനില്‍ കുമാര്‍, ട്രഷറര്‍ എം.ബി സജിമോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments