Breaking...

9/recent/ticker-posts

Header Ads Widget

അതിഥി തൊഴിലാളി വാഹനം ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അപകടം സൃഷ്ടിച്ചത് മിന്നല്‍ ബസ്



കെ.എസ്.ആര്‍.ടി.സി  ഡിപ്പോ കവാടത്തില്‍ അതിഥി തൊഴിലാളി വാഹനം ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അപകടം സൃഷ്ടിച്ചത് മിന്നല്‍ ബസ്. പാലാ കാസര്‍ഗോഡ് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പാലാ ഡിപ്പോയിലെ  കെ.എസ്.ആര്‍.ടി.സി ബസാണ് അപകടം സൃഷ്ടിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 8.30നായിരുന്നു അപകടം. ബസ് പുറത്തേക്കിറങ്ങുന്ന കവാടത്തിന് അരികെ നിന്നിരുന്ന യാത്രക്കാരനെ ഇടിച്ചശേഷം സംഭവം അറിയാതെ ബസ് നിര്‍ത്താതെ പോവുകയായിരുന്നു. അപകടത്തില്‍ തമിഴ്‌നാട് ഉശിലംപെട്ടി പുതുപ്പെട്ടി സ്വദേശി മഹാലിംഗം (രാജേഷ് 32) തല്‍ക്ഷണം മരിച്ചു. സംഭവത്തെ തുടര്‍ന്ന് ഇടിച്ച വാഹനം ഏതാണെന്ന് കണ്ടെത്താനുള്ള പോലീസ് അന്വേഷണത്തില്‍ ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെയാണ് ബസ് തിരിച്ചറിഞ്ഞത്. പാലാ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് വാഹനം കണ്ടെത്തിയത്.പാലാ പോലീസ് കേസെടുത്തു.





Post a Comment

0 Comments