എം.സി റോഡില്‍ വാഹനം ഉരസിയതിനെ ചൊല്ലി തര്‍ക്കം. കാരിത്താസ് ജംഗ്ഷനു സമീപമാണ് കെ സ്വിഫ്റ്റ് ജീവനക്കാരും ഓട്ടോറിക്ഷാ ഡ്രൈവറും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഓട്ടോ ഡൈവറെ ബസ് കണ്ടക്ടര്‍ മര്‍ദ്ദിച്ചതായാണ് പരാതി. കാരിത്താസ് ജംഗ്ഷന് സമീപം ഗതാഗത കുരുക്കില്‍ വാഹനങ്ങള്‍ പെട്ടതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ നിര്‍ത്തിയിട്ടതാണ്. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ വാഹനം മുന്നോട്ടു എടുക്കുന്നതിനിടയില്‍ ആയിരുന്നു അപകടം. പ്രശ്‌നം പറഞ്ഞുതീര്‍ത്തു മുന്നോട്ടു പോയെങ്കിലും അര കിലോമീറ്റര്‍ ദൂരം അപ്പുറത്ത് മാറി കെഎസ്ആര്‍ടിസി ബസ് ഓട്ടോറിക്ഷയെ വിലങ്ങി നിര്‍ത്തിയശേഷം ഡ്രൈവര്‍ ഇമ്മാനുവലിനെ പിടിച്ചിറക്കി ബസ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി. ഇമ്മാനുവല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ചികിത്സതേടി. സംഭവത്തില്‍ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു. ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷ അടക്കമുള്ളവര്‍ സ്റ്റേഷനില്‍എത്തിയിരുന്നു.


.jpg)


0 Comments